SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.37 PM IST

ദേശീയപാത: ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന

riyas
മന്ത്രി പി.എ മുഹമ്മദ് റിയാസ്

കണ്ണൂർ: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ദേശീയപാതയുടെ നിർമ്മാണ പുരോഗതി ഇന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പരിശോധിക്കും. കോഴിക്കോട് ജില്ലയിൽ വടകര അഴിയൂരിൽ നിന്ന് ആരംഭിക്കുന്ന പരിശോധന കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോത്തായി മുക്കിൽ അവസാനിക്കും. കണ്ണൂർ ജില്ലയിൽ മാഹി ബൈപ്പാസിൽ നിന്നാണ് പ്രവൃത്തി വിലയിരുത്തൽ തുടങ്ങുക.

ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിലെയും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാവും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ മുഴുവൻ റീച്ചിലെയും പ്രവൃത്തിയുടെ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തും. പരിശോധനയ്ക്കു ശേഷം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ദേശീയപാത വിഭാഗം ഉന്നതോദ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകന യോഗവും നടക്കും.

ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന. ദേശീയപാത വികസനം നടക്കുന്ന മുഴുവൻ ജില്ലകളിലും ഇത്തരത്തിൽ നേരിട്ട് പരിശോധന നടത്തുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, NH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.