ചെറുവത്തൂർ: കേരള സർക്കാറിന്റെ ലഹരി മുക്തകേരളം പരിപാടിയോടനുബന്ധിച്ച് ചെറുവത്തൂർ ഇ.എം.എസ്. കായിക അക്കാഡമി കാടങ്കോട് യൂണിറ്റ് ലഹരി വിരുദ്ധ റാലിയും ബോധവത്കരണവും സംഘടിപ്പിച്ചു. സൈക്കിൾ റാലി എരിഞ്ഞിക്കീൽ ആറിൽകടവ് പാലം പരിസരത്ത് ചന്തേര പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി. നാരായണൻ ഫ്ലാഗ്ഓഫ് ചെയ്തു. അച്ചാംതുരുത്തി, എരിഞ്ഞിക്കീൽ, കിഴക്കേമുറി, പതിക്കൽ, കാരിയിൽ വഴി ചെറുവത്തൂർ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച ശേഷം കുഴിഞ്ഞടി, കാടങ്കോട്, അസിനാർമുക്ക് വഴി മടക്കരയിൽ റാലി സമാപിച്ചു. സമാപന പൊതുയോഗം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |