SignIn
Kerala Kaumudi Online
Friday, 19 April 2024 8.10 PM IST

ആചാരസ്ഥാനികരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കും: എം.പി.

aachara
ആചാര സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം.പി പഉദ്ഘാടനം ചെയ്യുന്നു.

പിലിക്കോട്: ക്ഷേത്രങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആചാര സ്ഥാനികരുടെ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിനു മുന്നിൽ കൊണ്ടുവരാൻ പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കരക്കക്കാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആചാര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷ്കാമകർമ്മികളായ സ്ഥാനികരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

ചെറുവത്തൂർ മേഖലയിലെ 29 ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരും പ്രവർത്തകരും പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ കെ.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രകാശ് ബാബു മുഖ്യാതിഥി ആയിരുന്നു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി. രാജൻ പെരിയ സംഘടനാ സന്ദേശം നൽകി. മേഖലാ പ്രസിഡന്റ് കാട്ടാമ്പള്ളി നാരായണൻ ഉപഹാര സമർപ്പണം നടത്തി. സി.കെ നാരായണ പണിക്കർ പ്രഭാഷണം നടത്തി. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, പഞ്ചായത്തംഗങ്ങളായ കെ. നവീൻ കുമാർ, പി. രേഷ്ണ, നാരായണൻ കൊളത്തൂർ, കെ.വി ശശിധരൻ, കെ.വി അമ്പാടി, യു.കെ രാജൻ എന്നിവർ സംസാരിച്ചു. എ. നാരായണൻ സ്വാഗതവും സി.കെ രഘുനാഥ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, TEMPLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.