പുത്തൂർ: വീട്ടുമുറ്റത്ത് നിന്ന മുന്നര വയസുകാരിയെ തെരുവുനായ കടിച്ചു. എസ്.എൻ.പുരം വലിയവിള വീട്ടിൽ സന്തോഷിന്റെയും ലിബിയുടെ മകൾ നന്മ സന്തോഷിനെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് നായ കടിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയും അമ്മൂമ്മയും ഓടിയെത്തിയപ്പോൾ കുട്ടിയുടെ വലതു തോളിൽ നായ കടിച്ചു തൂങ്ങിയിരുന്നു. ഒടുവിൽ മൽപ്പിടുത്തം നടത്തിയാണ് കുട്ടിയെ നായയിൽ നിന്ന് വലിച്ചെടുത്ത്. വലതുതോളിൽ ആഴത്തിൽ മുറിവേറ്റു. പല്ല് കൊണ്ട് കീറിയ പാടുകളുമുണ്ട്. കുട്ടിയെ കൊട്ടാരക്കര താലൂക്ക് അശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പ് നടത്തി. എസ്.എൻ.പുരം പ്രദേശങ്ങളിൽ വ്യാപകമായ തെരുവുനായ ശല്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |