തൃശൂർ: തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പിനായി തൃശൂർ കനൈൻ ക്ലബ് 5,000 ഡോസ് മരുന്ന് നൽകി. പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.ചന്ദ്രൻ മന്ത്രിക്ക് കൈമാറി. തൃശൂർ കനൈൻ ക്ലബ് അംഗമായ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രിയും ക്ലബ് അംഗവുമായ അഡ്വ.വി.എസ്.സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഇൻചാർജ് ഡോ.ഫ്രാൻസിസ് ബാസ്റ്റിൻ, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ലത മേനോൻ എന്നിവർ സംസാരിച്ചു. തൃശൂർ കനൈൻ ക്ലബ് ട്രഷറർ വി.ഡാനിഷ് ജോൺ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |