കൊല്ലം : 'ലഹരിക്കെതിരെ കൈകോർക്കാം' കാമ്പയിനിന്റെ ഭാഗമായി എസ്.ഡി.പി.ഐ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ് വേയിൽ യോഗവും ഒപ്പുശേഖരണവും നടത്തി. മണ്ഡലം പ്രസിഡന്റ് ഷെഫീക്ക് കരുവ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എ.കെ.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി സി.എ.സാദിഖ് സത്യവാചകം ചൊല്ലിക്കൊടുത്തു, ജില്ലാ സെക്രട്ടറി നുജുമുദീൻ അഞ്ചുമുക്ക്, മണ്ഡലം സെക്രട്ടറി നൗഷാദ് പത്തായക്കല്ല്, ഹബീബ് കൊല്ലം , അശോകൻ, മുൻ കൗൺസിലർ എ.നിസാർ, റഹീം കരുവ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |