ശ്രീകൃഷ്ണപുരം: റോട്ടറി ക്ലബ് ശ്രീകൃഷ്ണപുരവും ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി സംഗീത ശില്പം ഓഡിറ്റോറിയത്തിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിച്ചു. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.വി. മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആയിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 30-ൽ അധികം കമ്പനികൾ പങ്കെടുത്ത തൊഴിൽ മേളയിൽ പ്ലസ് ടു, ഡിഗ്രി, പി.ജി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിലൂടെ ആയിരത്തിലധികം ഒഴിവുകളിലേക്കാണ് അഭിമുഖവും തിരഞ്ഞെടുപ്പും നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിക, ജി ടെക് മാർക്കറ്റിംഗ് മാനേജർ അൻവർ സാദിക്, ക്ലബ് സെക്രട്ടറി സി.എൻ. സത്യൻ, ബ്ലസൺ സാംസൺ, ജി ടെക് സെന്റർ ഡയറക്ടർ ധന്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |