കടമ്പഴിപ്പുറം: ബി.ജെ.പി കടമ്പഴിപ്പുറം പഞ്ചായത്ത് 78,80 ബൂത്തു കമ്മിറ്റികളുടെയും ചെർപ്പുള്ളശ്ശേരി അറ്റ്ലസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം എൻ.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പി.സത്യഭാമ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.നിഷാദ്, ജനറൽ സെക്രട്ടറി എൻ.സച്ചിദാനന്ദൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. സജീവ് കുമാർ, ജനറൽ സെക്രട്ടറി രവി കമ്പ പറമ്പിൽ, പാർവതി, സുനിൽ, പി.സന്തോഷ്, ആർ.കെ.ഹരിദാസ് , ഒ.ശബരീഷ്, കെ.രാജേഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |