SignIn
Kerala Kaumudi Online
Friday, 19 April 2024 5.27 PM IST

ലോക കേരള സഭ സർക്കാർ ചെലവിലല്ല: മുഖ്യമന്ത്രി

loka
ലണ്ടനിൽ ലോക കേരളസഭാ മേഖലാ സമ്മേളനം ഉദ്ഘാ‌ടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. ഭാര്യ കമലാവിജയൻ, ചെറുമകൻ ഇഷാൻ, സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവർ സമീപം

തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ നടത്തുന്നത് സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓരോ സ്ഥലങ്ങളിലേയും അതത് പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ലണ്ടനിൽ ലോക കേരളസഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രിയും,​മന്ത്രിമാരും സകുടുംബം നടത്തുന്ന വിദേശ പര്യടനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉയർത്തിയ വിമർശനത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എം.എ. യൂസഫലിയും ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും.മലയാളി നഴ്സുമാർക്ക് കൂടുതൽ തൊഴിൽ അവസരം കിട്ടാൻ സഹായിക്കുന്ന കരാറിൽ മുഖ്യമന്ത്രി ഒപ്പിടും.നളെ യു.കെയിലെ മലയാളി വ്യാപാര സമൂഹവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKA KERALA SABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.