SignIn
Kerala Kaumudi Online
Friday, 27 September 2024 5.57 AM IST

ദുബായിലെ വീടൊന്നും ഇവയ്ക്ക് മുന്നിൽ ഒന്നുമല്ല ; ഇന്ത്യയിലെ കോടികൾ വിലമതിക്കുന്ന വീടുകളുടെ ഉടമകളെ അറിയാം

Increase Font Size Decrease Font Size Print Page
antilia



  ശതകോടീശ്വരനും റിലയൻസ് ചെയർമാനുമായ മുകേഷ് അംബാനി ദുബായിൽ   പുതിയ ആഡംബര വസതി വാങ്ങിയത് വാർത്തയായിരുന്നു. 640 കോടി രൂപയ്ക്കായിരുന്നു അംബാനി കുടുംബം പാംജുമെറെയിലെ ആഡംബര വസതി സ്വന്തമാക്കിയത്. എന്നാൽ മുകേഷ് അംബാനിയെ കടത്തി  വെട്ടി കഴഞ്ഞി ദിവസം പേര് വെളിപ്പെടുത്താത്ത മറ്റൊരു കോടീശ്വരൻ  680 കോടിക്കും മറ്റൊരു വസതി ഇവിടെ സ്വന്തമാക്കിയിരുന്നു. ദുബായിലെ റെക്കോഡ് തകർന്നെങ്കിലും ഇന്ത്യയിൽ ഒന്നാമതും ലോകത്ത് രണ്ടാമതുമായ ആഡംബര ഭവനം മുകേഷ് അംബാനിയുടേത് തന്നെ. 6000 മുതൽ 12000 കോടി രൂപ വരെ മൂല്യം കല്പിക്കുന്ന ആന്റിലിയ എന്ന വസതി മുംബയിലാണ്.  ആന്റിലിയ മാത്രമല്ല ഇന്ത്യയിലെ ആഡംബര വസതികൾ. കോടികൾ വിലവരുന്ന മറ്റു വസതികളും  ഉണ്ട്. നീന്തഷൽക്കുളവു സ്പായും ബ്യൂട്ടി പാർലറും  മുതൽ തിയേറ്റർ വരെ ഈ വീടുകളിൽ ഉണ്ടാകും. 100 കോടിയ്ക്ക് മുകളിലാണ് ഈ വീടുകളുടെ മൂല്യം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പത്ത് വീടുകളെ   പരിചയപ്പെടാം. 

1. ആന്റിലിയ - 12,000 കോടി : ചിക്കാഗോയിലുള്ള ആർക്കിടെക്റ്റുകളായ പെർകിൻസും വിൽസും ചേർന്ന് രൂപകൽപന ചെയ്തതാണ് ആന്റിലിയ. ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഒന്നാമത്തെ വീടും ലോകത്തിൽ രണ്ടാം സ്ഥാനവും നേടി . 27 നിലയുള്ള വീടിന് 80 സീറ്റുകളുള്ള തിയേറ്റർ,സലൂൺ,ഐസ്ക്രീം പാർലർ,നീന്തൽക്കുളം,ജീം എന്നിവയുണ്ട്. യു.എസ് ബിസിനസ് മാഗസിൻ ആയ ഫോർബ്സ് വീടിന് 6,000 കോടി മുതൽ 12,000 കോടി രൂപ വരെയാണ് മൂല്യം കല്പിച്ചിരിക്കുന്നത്.  

jk-house

2. ജെ കെ ഹൗസ് - 6000 കോടി : ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും ഉയരം കൂടിയതുമായ രണ്ടാമത്തെ വീടാണ് ജെ കെ ഹൗസ്. റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ ഗൗതം സംഗാനിയയുടെയാണ് വീട്. 16,000 ചതുരശ്ര അടി പരന്നുകിടക്കുന്ന ജെ കെ ഹൗസിൽ 30 ലധികം നിലകളുണ്ട്. അതിൽ 6എണ്ണം പാർക്കിംഗിന് മാത്രമുള്ളതാണ്.

abode

3. അബോഡ് - 5000കോടി : 16,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന അബോഡ് അനിൽ അംബാനിയുടെതാണ് ഇന്ത്യയിലെ ചെലവേറിയ വീടുകളിൽ മൂന്നാം സ്ഥാനത്താണ് . ഏകദേശം 70 മീറ്ററോളം ഉയരമുള്ള ഈ വീട്ടിൽ ഒരു ഹെലിപാഡുമുണ്ട്.

-jatia-house-

4. ജാതിയ - 425 കോടി : 30,000 ചതുരശ്ര അടിയിൽ 20 കിടപ്പുമുറികളുള്ള വീടാണ് ജാതിയ. കെ.എം ബിർളയുടെതാണ് ഈ വീട്. ഈ വീട്ടിന്റെ സീലിംഗും ചുമരിന്റെ കവറും ബർമ്മ തോക്ക് മരത്തിലാണ് ചെയ്തിരിക്കുന്നത്.

mannat

5. മന്നത്ത് - 200 കോടി : ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാന്റെ വീടാണിത്. മുംബൈയിലെ ബാന്ദ്ര ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ മൂല്യം 200 കോടിയാണ്.

jindal-house

6. ജിൻഡാൽ ഹൗസ് - 150കോടി : ‌ ഡൽഹിയിലെ ലീഫി ലുട്ടിയൻസ് ബംഗ്ലാവ് സോണിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രീയക്കാരനും വ്യവസായിയുമായ നവീൻ ജിൻഡാലിന്റെ വീടാണ് ജിൻഡാൽ . ഈ ബംഗ്ലാവിന്റെ വില 125 മുതൽ 150 വരെയാണ്.

 

ruia-house

7. റൂയിയ ഹൗസ് - 120 കോടി : എസ്സാർ ഗ്രൂപ്പിന്റെ ഉടമകളായ റൂയിയ സഹോദരന്മാരുടെതാണ് റൂയിയ. ഡൽഹിയിൽ 2.24 ഏക്കറിൽ പരന്നുകിടക്കുന്നു .

rana-kapoor-residence

8. റാണാ കപൂർ വസതി -120 കോടി : യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റാണാ കപൂറിന്റെതാണ് ഈ വീട്. മുബൈയിലെ ടോണി അൽതാമൗണ്ട് റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

 
jalsa

9. ജൽസ - 120 കോടി : അമിതാഭ് ബച്ചന് 'സട്ടെ പേ സട്ട' യുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം സംവിധായകൻ രമേഷ് സിപ്പി സമ്മാനിച്ച വീടാണ് ജൽസ. 10,000 ചതുരശ്ര അടിയുള്ള ഈ വീടിന് 120കോടിയാണ് വില

sky-house

10. സ്കെെ ഹൗസ് - 100 കോടി : കിംഗ്ഫിഷർ ഉടമ വിജയ് മല്യയുടെ വീടായ 'വെെറ്റ് ഹൗസ് ദി സ്കെെ ' രാജ്യത്തെ ആ‌ഡംബര വീടുകളിൽ ഒന്നാണ്. ബംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന വീടിന് 100 കോടിയാണ് വില. സാധാരണക്കാരന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിരവധി സൗകര്യങ്ങൾ ഈ വീടിനുണ്ട്.

 
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HOUSES, INDIA, EXPENSIVE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.