മലയാള സിനിമ ഇന്ന് വിഭാഗത്തിൽ സനൽ കുമാർ ശശിധരന്റെ വഴക്ക് ഉൾപ്പടെ 12 ചിത്രങ്ങൾ
സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി അഭിനയിച്ച് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' കുഞ്ചാക്കോ ബോബൻ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ് ' എന്നിവയാണ് ചിത്രങ്ങൾ. സംവിധായകൻ ആർ.ശരത് ചെയർമാനും ഷെറി, രഞ്ജിത് ശങ്കർ ,അനുരാജ് മനോഹർ, കെ.ജെ.ജീവ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് ഉൾപ്പെടെ12 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ആയിരത്തൊന്ന് നുണകൾ ( കെ.വി താമർ),ബാക്കി വന്നവർ (അമൽ പ്രാസി), പട (കെ.എം കമൽ), നോർമൽ (പ്രതീഷ് പ്രസാദ്), ഗ്രേറ്റ് ഡിപ്രഷൻ (എച്ച്.അരവിന്ദ്), വേട്ടപ്പട്ടികളും ഓട്ടക്കാരും (ജി.രാരിഷ്), ആണ് (സിദ്ധാർത്ഥ് ശിവ), ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും (സതീഷ് ബാബുസേനൻ,സന്തോഷ് ബാബുസേനൻ), ധബാരി ക്യുരുവി ( പ്രിയനന്ദനനൻ), ഫ്രീഡം ഫൈറ്റ് (ജിയോ ബേബി),19(1)(A) (വി.എസ് ഇന്ദു) എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |