മിസ് ചെന്നെെ പട്ടം ചൂടി മോഡലിംഗിലൂടെ കടന്നു വന്ന തൃഷ തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ്. ശക്തമായ കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിലെത്തിച്ച് തന്റെ സ്ഥാനം ഉറപ്പിക്കാൻ തൃഷയ്ക്ക് കഴിഞ്ഞു.അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനിലും തൃഷ തിളങ്ങി.
39 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്.ഒരു ചടങ്ങിന് വേണ്ടി മാത്രം വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കാണണമെന്നുമാണ് തൃഷയുടെ പ്രതികരണം. വിവാഹം കഴിച്ച് പിന്നീട് വേർപിരിയാൻ താൽപര്യമില്ല. തനിക്കറിയാവുന്ന ഒരുപാട് സുഹൃത്തുക്കൾ മോശം വിവാഹ ജീവതത്തിലാണ്. അത്തരമൊരു ജീവിതത്തോട് താൽപര്യമില്ല. വിവാഹം നടക്കുന്നെങ്കിൽ നടക്കട്ടെ. നടന്നില്ലെങ്കിലും കുഴപ്പമില്ല. തൃഷയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |