കുറ്റ്യാടി: സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാലയുടെയും, തപാൽ വകുപ്പിന്റെയും നേതൃത്വത്തിൽ ആധാർ -തപാൽ സേവനമേള സംഘടിപ്പിച്ചു. ആധാർ എൻറോൾമെന്റ്, കുട്ടികളുടെ ആറ് , 15 വയസിൽ ഉള്ള ആധാർ അപ്ഡേഷൻ, ആധാറിലെ തെറ്റ് തിരുത്തൽ, ഫോൺ നമ്പർ, ജനനത്തീയതി, മേൽവിലാസം, ഫോട്ടോ എന്നിവ മാറ്റൽ തുടങ്ങിയ സേവനങ്ങൾ മേളയിൽ ലഭ്യമാക്കിയിരുന്നു. പോസ്റ്റൽ സേവിംഗ്സ് ആക്കൗണ്ട് തുടങ്ങൽ, 10 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കുള്ള സുക്യന്യ സമൃദ്ധി അക്കൗണ്ട്, 60 വയസ് കഴിഞ്ഞവർക്ക് ഒറ്റത്തവണ നിക്ഷേപമായി 1000 രൂപ മുതൽ 15 ലക്ഷം വരെ നിക്ഷേപിക്കാവുന്ന സീനിയർ സിറ്റിസൻ അക്കൗണ്ട്, 15 വർഷ കാലാവധിയുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് തുടങ്ങിയവ എടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. അനുരൂപ് ജി, ഗോകുൽഎം.പി, ബബിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |