കൊല്ലം: ആശ്രാമത്തെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ച ഉളിയക്കോവിൽ സ്വദേശി പിടിയിലായി. ചൊവ്വാഴ്ച അരലിറ്റർ മദ്യവുമായി കടന്ന യുവാവ് ഇന്നലെ വീണ്ടുമെത്തിയപ്പോൾ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഔട്ട്ലെറ്റിലെത്തിയ യുവാവ് മോഷ്ടിച്ച മദ്യക്കുപ്പി മുണ്ടിനടിയിൽ ഒളിപ്പിച്ചശേഷം വാങ്ങിയ ബിയറിന്റെ ബില്ല് നൽകി രക്ഷപ്പെടുകയായിരുന്നു. രാത്രി സ്റ്റോക്കെടുത്തപ്പോൾ കുറവ് കാണിച്ചതിനെ തുടർന്ന് നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
സ്ഥിരമായി മദ്യം വാങ്ങാൻ വരുന്ന ആളായതിനാൽ ജീവനക്കാർ കാത്തിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഔട്ട്ലെറ്റിലെത്തിയ യുവാവിനോട് ജീവനക്കാർ മോഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സമ്മതിച്ചില്ല. പിന്നീട് ദൃശ്യങ്ങൾ കാണിച്ചതോടെ മോഷണം സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |