കാഞ്ഞങ്ങാട്: കാസർകോട് ജില്ലയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അറിയുന്നതിനായി ഡൽഹി ആസ്ഥാനമായ നാഷണൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആർക്കിടെക് വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. സ്കൂൾ അദ്ധ്യാപിക അനുരാധ ചതുർവേദിയുടെ നേതൃത്വത്തിലുള്ള പതിനാറ് അംഗ സംഘമാണ് എത്തിയത്.
മഞ്ചേശ്വരം മുതൽ പയ്യന്നൂർ വരെയുള്ള സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന പഠന യാത്രയാണ് ഇവർ നടത്തുന്നത് .കാഞ്ഞങ്ങാട്ട് എത്തിയ വിദ്യാർത്ഥികൾക്ക് ഡോ:സി ബാലൻ ജില്ലയെ സംബന്ധിച്ചുള്ള വിവരങ്ങൾ പകർന്നു. ബേക്കൽ കോട്ട, നിത്യാനന്ദ കോട്ട, എ.സി കണ്ണൻ നായർ പാർക്ക്, ഏച്ചിക്കാനം തറവാട് തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |