തിരുവനന്തപുരം: കുട്ടികളിൽ ഗാന്ധിയൻ മൂല്യങ്ങളും ആശയങ്ങളും വളർത്തിയെടുക്കാൻ പ്രവർത്തിക്കുന്ന ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ പ്രത്യേക യോഗം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലകേന്ദ്രങ്ങളുടെ പ്രസിഡന്റ് ആർ. അഭിരാമി അദ്ധ്യക്ഷയായി. ഡോ .നീലലോഹിതദാസ്, ജനറൽ കൺവീനർ ജി. ബാലഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു.
' ഗാന്ധിയൻ ബാലകേന്ദ്രങ്ങൾ ഇന്നലെ ഇന്ന് നാളെ ' എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ് പ്രബന്ധം അവതരിപ്പിച്ചു. തുമ്പമൺ തങ്കപ്പൻ, സി.കെ. ഗോപി, കൊച്ചറ മോഹനൻ, രമേശ് കോട്ടയം, നെല്ലിമൂട് പ്രഭാകരൻ, പി. ശാർങ്ധരൻ നായർ, പേരൂർ ശശിധരൻ, വേളി പ്രമോദ് എന്നിവർ പങ്കെടുത്തു. ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ പ്രസിഡന്റായി അവന്തികയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |