തിരുവനന്തപുരം: കേരളസർവകലാശാല ജീവനക്കാരുടെ കലാസാംസ്കാരിക സമിതിയായ ധമനി സംഘടിപ്പിക്കുന്ന പെയിന്റിംഗ് ആൻഡ് ആർട്ട് എക്സിബിഷൻ മന്ത്രി ആർ.ബിന്ദു കേരള സർവകലാശാല സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിൽ ഉദ്ഘാടനം ചെയ്തു.വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിളള അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ബി.ബാലചന്ദ്രൻ, ഡോ.കെ.ജി.ഗോപ്ചന്ദ്രൻ, ആർട്ടിസ്റ്റ് ആന്റ് ഫോട്ടോഗ്രാഫർ ടി.എൽ.ജോൺ, സിൻഡിക്കേറ്റ് അംഗം ജി.ബിജുകുമാർ, രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ, പരീക്ഷാകൺട്രോളർ ഡോ.എൻ.ഗോപകുമാർ, ധമനി സെക്രട്ടറി സന്തോഷ് ജി.നായർ തുടങ്ങിയവർ പങ്കെടുത്തു. കേരളസർവകലാശാല പ്രോ വൈസ്ചാൻസലർ ഡോ.പി.പി.അജയകുമാർ വരച്ച പെയിന്റിംഗ് പ്രദർശനവും സർവകലാശാലയിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആർട്ട് എക്സിബിഷനുമാണ് ഇഷികയിൽ ഒരുക്കിയിട്ടുളളത്. ഒക്ടോബർ 18 വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |