ആലപ്പുഴ: ചെന്നിത്തലയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ 2023 - 24 അദ്ധ്യേയന വർഷം ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം നേടുന്നതിന് www.navodaya.gov.in, www.nvsadmissionclanssine.in എന്നീ വെബ്സൈറ്റുകൾ മുഖേന ഒക്ടോബർ 15 വരെ അപേക്ഷിക്കാം. അംഗീകൃത സ്കൂളുകളിൽ 2022 -23 അദ്ധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അവസരം. 2008 മേയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രിൽ മുപ്പതിനോ അതിനു മുമ്പോ ജനിച്ചവരായിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാർക്കും പ്രായപരിധി ബാധകമാണ്. ഫെബ്രുവരി 11നാണ് പ്രവേശന പരീക്ഷ. ഫോൺ: 0479 -12320056.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |