ആലപ്പുഴ: വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ച വച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന വനിതാരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർ, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നവർ, സാമൂഹ്യ സേവനം, കായികം, വിദ്യാഭ്യാസം, ശാസ്ത്ര സങ്കേതികം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ് പുരസ്കാരം നൽകുന്നത്.
അപേക്ഷകൾ നവംബർ 25നകം ജില്ല വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കണം. പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സി.ഡികൾ, ഫേട്ടോകൾ, പത്രക്കുറിപ്പ്) എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |