SignIn
Kerala Kaumudi Online
Friday, 19 April 2024 3.08 PM IST

കാർഷിക സെൻസസ്, ജില്ലാതല പരിശീലന പരിപാടി

തിരുവനന്തപുരം: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ജില്ലാതല പരിശീലന പരിപാടിക്ക് കളക്ട്രേറ്റിൽ തുടക്കമായി. ജില്ലാകളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. കാർഷിക സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ സർക്കാരിന്റെ പുതിയ നയങ്ങൾ രൂപീകരിക്കുന്നതിന് അടിസ്ഥാനമാകുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത നൂറ് സൂപ്പർവൈസർമാർക്കാണ് പരിശീലനം നൽകിയത്. 2,000 എന്യൂമറേറ്റർമാർ മൂന്ന് ഘട്ടങ്ങളിലായാണ് സെൻസസ് പൂർത്തിയാക്കുക. ആദ്യ ഘട്ടം നവംബർ ആദ്യത്തോടെ ആരംഭിക്കും. വിവരശേഖരണം സ്മാർട്ട് ഫോണുകളും ടാബ്ലറ്റ് കംപ്യൂട്ടറുകളും ഉപയോഗിച്ച് നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ.ബി അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.