കോഴിക്കോട് : പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കായി കേരള ബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡിന്റെ ജില്ലാതല വിതരണം ഇന്ന് നടക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടിയ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്, രണ്ടാംസ്ഥാനം നേടിയ ഏറാമല സർവീസ് സഹകരണ ബാങ്ക്, കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്, മൂന്നാംസ്ഥാനം നേടിയ വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നിവർക്കുള്ള അവാർഡുകൾ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വിതരണം ചെയ്യും. വൈകിട്ട് മൂന്നിന് കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |