SignIn
Kerala Kaumudi Online
Friday, 19 April 2024 9.06 AM IST

ഓപ്പറേഷൻ ഫോക്കസ് 3 : യാത്ര മുടങ്ങും

bus

പത്തനംതിട്ട : ടൂറിസ്റ്റ് ബസുകളിലെ പരിശോധന തകൃതിയായി നടക്കുമ്പോൾ പണി കിട്ടിയത് വാഹനം ബുക്ക് ചെയ്ത് യാത്രയ്ക്ക് കാത്തിരിക്കുന്നവർക്ക് കൂടിയാണ്. വിവാഹം, സമ്മേളനങ്ങൾ, വിനോദയാത്ര എന്നീ ആവശ്യങ്ങൾക്ക് ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്തവർ ആശങ്കപ്പെടുന്നു. കൃത്യസമയത്ത് വാഹനമെത്തുമോയെന്നും എത്തിയാൽ മോട്ടോർ വെഹിക്കിൾ പരിശോധനയിൽ പിടിക്കൂടുമോയെന്നും ഭയപ്പെടുന്നു.

ടൂറിസ്റ്റ് ബസുകളിലെ അനധികൃതരൂപമാറ്റം, അമിതവേഗം, പ്രവർത്തിക്കാത്ത വേഗപ്പൂട്ട്, നിയമാനുസൃതമല്ലാത്ത വ്യതിയാനങ്ങൾ, ഫ്ലാഷ് ലൈറ്റുകൾ, ഡാൻസ് ഫ്ളോറുകൾ, അമിതശബ്ദ സംവിധാനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പരിശോധിക്കുന്നത്. വിനോദയാത്ര സംഘങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ അനുമതി വാങ്ങണമെന്ന നിർദേശം കർശനമാക്കിയിട്ടുണ്ട്. നേരത്തെ യാത്രകൾ ക്രമീകരിച്ച് ബുക്ക് ചെയ്തതിനാൽ ആരും മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിട്ടില്ല. പത്തനംതിട്ടയിൽ നിന്ന് പോയ വിനോദയാത്രാ സംഘത്തെ അടുത്ത ജില്ലയിൽ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

മോട്ടോർ വാഹനവകുപ്പ് പരിശോധന തുടരുന്നു,

ഇന്നലെ 10 ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കി

"ഈ മാസം പതിനെട്ടിനാണ് മകന്റെ വിവാഹം. ചെറിയ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി ന്യൂജനറേഷൻ ബസാണ് ബുക്ക് ചെയ്തത്. നിലവിൽ ആ ബസ് വിടില്ല പകരം മറ്റൊരു ബസ് അറേഞ്ച് ചെയ്യാം എന്നാണ് ബസുടമ പറയുന്നത്. അതിന് ബുക്ക് ചെയ്ത ബസിനേക്കാൾ റേറ്റും കൂടും. അഡ്വാൻസ് തുക കൊടുത്തിട്ടുണ്ട്. "

സുനിൽ, ആറൻമുള

കെ.എസ്.ആർ.ടി.സി റെഡി

ടൂറിസ്റ്റ് ബസുകളിൽ പരിശോധന ശക്തമാക്കിയതോടെ പല ബസുകളും സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. അതേസമയം കെ.എസ്.ആർ.ടി.സി ഒാഫീസുകളിലേക്ക് നിരവധിയാളുകൾ ബസ് അന്വേഷിച്ച് വിളിക്കുന്നുമുണ്ട്. വിനോദ യാത്രകൾക്കായാലും കല്യാണം പോലുള്ള ആഘോഷങ്ങൾക്കായാലും കെ.എസ്.ആർ.ടിസി ബസ് പരിപാടികൾക്കായി തയ്യാറാണെന്ന് അധികൃതർ പറയുന്നു. അടുത്ത മാസങ്ങളിലേക്ക് നിരവധിയാളുകൾ എത്തുന്നുണ്ട്. ചിലർ ബുക്ക് ചെയ്ത് മടങ്ങുന്നുമുണ്ട്. ആവശ്യക്കാർ ഡിപ്പോകളുമായി ബന്ധപ്പെട്ടാൽ മതി.

" ഓപ്പറേഷൻ ഫോക്കസ് 3 യിൽ ഇന്നലെ മാത്രം 117 കേസുകളിൽ നിന്നായി 2,56,250 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. പരിശോധന കർശനമായി തുടരും. നിയമവിധേയമായി സർവീസ് നടത്തുന്ന ബസുകൾക്ക് പിഴ ചുമത്തുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ളവർക്ക് ആശങ്കയുമില്ല. നിയമ വിരുദ്ധമായി സർവീസ് നടത്താൻ അനുവദിക്കില്ല. "

എ.കെ.ദിലു, പത്തനംതിട്ട ആർ.ടി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.