പത്തനംതിട്ട : ലോക കാഴ്ചാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അഡ്വ.കെ.യു.ജനീഷ്കുമാർ എം.എൽ.എ നിർവഹിക്കും. കലഞ്ഞൂർ കെ.വി.എം.എസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ മുഖ്യാതിഥി ആയിരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സന്ദേശറാലി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ഫ്ലാഗ് ഓഫ് ചെയ്യും. സൗജന്യനേത്ര പരിശോധന ക്യാമ്പിൽ പങ്കെടുക്കാൻ രാവിലെ 10 മുതൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |