പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ എക്സൈസ് ഓഫീസർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.എൻ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് സിവിൽ എക്സൈസ് ഓഫീസർ കെ.എം. കവിത നയിച്ചു. കാമ്പയിന്റെ ഭാഗമായി നടന്ന മാരത്തോൺ പഞ്ചായത്ത് അംഗം കെ.അമ്പിളി ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും സിഗ്നേച്ചർ കാമ്പയിനും നടന്നു. വാർഡ് മെമ്പർമാരായ അന്നമ്മ, ജില്ലാ കുടുംബശ്രീ മിഷൻ ഡി.പി.എം അജിത്, കമ്മ്യൂണിറ്റി കൗൺസിലർ എസ്. മാലിനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |