SignIn
Kerala Kaumudi Online
Thursday, 25 April 2024 9.57 PM IST

തദ്ദേശസ്ഥാപനങ്ങൾക്ക് 1876.67കോടി അനുവദിച്ചു

p

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വികസനത്തിനായി 1876.67കോടിരൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.ഇതിൽ 1362.38കോടിരൂപ പൊതുവികസനത്തിനും ബാക്കി പട്ടികജാതി,വർഗ്ഗ വിഭാഗങ്ങൾക്കുമായാണ്. ആരോഗ്യപദ്ധതികൾക്കുള്ള ആസൂത്രണസഹായമായ 2417.98കോടി ഉൾപ്പെടെ നടപ്പ് വർഷം 8048കോടിരൂപ മൂന്ന് ഗഡുക്കളായി തദ്ദേശസ്ഥാപനങ്ങൾക്കു നൽകും. ആദ്യഗഡു ജൂണിൽ നൽകി. രണ്ടാംഗഡു ഇപ്പോൾ കൈമാറി. വിവിധപദ്ധതികൾക്കായി സർക്കാർ ചെലവഴിച്ച തുക പിടിച്ചശേഷമാണ് രണ്ടാം ഗഡു കൈമാറിയത്. രണ്ടാംഗഡുവിൽ 981.69കോടിരൂപയും ഗ്രാമപഞ്ചായത്തുകൾക്കാണ് ലഭിക്കുക. കോർപറേഷനുകൾക്ക് 215.19കോടിയും ജില്ലാ,ബ്ളോക്ക് പഞ്ചായത്തുകൾക്ക് 241.36കോടിയും മുനിസിപ്പാലിറ്റികൾക്ക് 197.05കോടിയും ലഭിക്കും.മൂന്നാം ഗഡു ഫെബ്രുവരിയിൽ അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LSG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.