കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രവും അസിം പ്രേംജി യൂണിവേഴ്സിറ്റിയും സംയുക്തമായി എളമക്കര ഭവൻസ് വിദ്യാമന്ദിറിൽ ഇന്ന് മുതൽ 15 വരെ ദേശീയ സയൻസ് കോൺഫറൻസ് (ദിശ) സംഘടിപ്പിക്കും.
ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള അറിവ് പകരുന്നതിൽ അദ്ധ്യാപകരുടെ പങ്കിനേയും സ്വത്വത്തേയും തിരിച്ചറിയുകയെന്നതാണ് കോൺഫറൻസിന്റെ മുഖ്യലക്ഷ്യം. ആറ് മുതൽ 12ാം ക്ലാസുവരെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കാണ് പരിശീലനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സ് ഡയറക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം മുഖ്യാതിഥിയാകും. സിന്ധു മത്തായി, അലോക് മാത്തൂർ, ഹൃദ്യകാന്ത് ദേവാൻ, മീനാക്ഷി പന്ത്, ആഞ്ചൽ ചൊമാൽ, അനീഷ് മീനാക്ഷി , രാജേഷ് തിവാരി, നിമ്രാട്ട് കൗർ, ചന്ദ്രിക മുരളീധർ എന്നിവർ ക്ലാസുകൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |