കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 69-ാം പിറന്നാൾ ഇന്ന് അമൃതപുരിയിലും ലോകമെമ്പാടുമുള്ള ആശ്രമങ്ങളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. കൊവിഡ് സാന്നിദ്ധ്യം മാറാത്തതിനാൽ ആഘോഷം ലളിതമാക്കാൻ അമ്മ നിർദേശിച്ചിരുന്നു.
അമൃതപുരിയിലെ കളരിയിൽ പുലർച്ചെ മഹാഗണപതി ഹോമം, സുദർശനഹോമം, മൃത്യുഞ്ജയഹോമം എന്നിവ നടക്കും. രാവിലെ 10ന് പ്രഥമ ശിഷ്യൻ സ്വാമി അമൃതസ്വരൂപാനന്ദ അമ്മയുടെ പാദപൂജ നടത്തിയശേഷം താമരഹാരം അണിയിക്കും. പിന്നാലെ സന്യാസി ശ്രേഷ്ഠർ ഹാരാർപ്പണം നടത്തും. തുടർന്ന് അമ്മ ധ്യാനത്തിൽ മുഴുകും. അല്പനേരത്തെ ധ്യനത്തിന് ശേഷം അമ്മ ഭജനയിൽ ഏർപ്പെടും. അതിനുശേഷം ദർശനം ആരംഭിക്കും. എല്ലാ ഭക്തരെയും കണ്ടശേഷമേ ദർശനം അവസാനിപ്പിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |