കാൻബെറ: ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ വിസകൾ ഓസ്ട്രേലിയയിൽ കെട്ടിക്കിടക്കുന്നത് ഈ വർഷം അവസാനത്തോടെ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ കെട്ടിക്കിടക്കുന്നത് കൊവിഡിന് ശേഷം ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇന്ത്യക്കാരുടെ വിസാ പ്രശ്നങ്ങൾ ഓസ്ട്രേലിയൻ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നതായി അവർ വ്യക്തമാക്കിയെന്നും ജയശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |