കോഴിക്കോട്: കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ കലാ സംഗീത പഠനകേന്ദ്രം ഏർപ്പെടുത്തിയ സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഗായകൻ പി.ജയചന്ദ്രന് സമ്മാനിക്കുമെന്ന് പ്രസിഡന്റ് വി.ടി മുരളി വാർത്താസമ്മേളനത്തിൽ അറിയിച്ചു.50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.പി.കെ.ഗോപി,രവി മേനോൻ,ഗായിക ലതിക എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.ഇരിങ്ങാലക്കുടയിലെ വീട്ടിൽ വച്ചാണ് പുരസ്കാരം സമ്മാനിക്കുക.രാഘവൻ മാസ്റ്ററുടെ ജന്മദിനമായ 19ന് 10 മണിക്ക് അദ്ദേഹത്തിന്റെ തലശ്ശേരിയിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും.ഉച്ചയ്ക്ക് ശേഷം മാഹി മലയാള കലാഗ്രാമത്തിൽ ശിഷ്യരുടെ സംഗീതാർച്ചനയും അനുസ്മരണസമ്മേളനവും സംഗീതക്കച്ചേരിയും സംഘടിപ്പിക്കും.വാർത്താസമ്മേളനത്തിൽ ടി.വി ബാലൻ,എ.പി.കുഞ്ഞാമു,അനിൽ മാരാത്ത്,ടി.കെ.രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |