കൊടുങ്ങല്ലൂർ: പാലിയം തുരുത്ത് വിദ്യാർത്ഥദായിനി സഭ മുൻ പ്രസിഡന്റും അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി.കെ. ധർമ്മരാജൻ മാസ്റ്ററുടെ സ്മരണയ്ക്കായി കഥ - കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. ഓരോ വിഭാഗത്തിലും കാഷ് അവാർഡും പ്രശംസാ പത്രവുമാണ് നൽകുന്നത്. കൊടുങ്ങല്ലൂർ, പറവൂർ, ചാലക്കുടി താലൂക്കുകളിൽ പഠിക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കും സഭ മെമ്പർമാരുടെ കുടുംബാംഗങ്ങളിൽ പ്ലസ് ടു വരയുള്ള ക്ലാസുകളിലെ കുട്ടികൾക്കും രചനാമത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ നവംബർ 15നു മുമ്പ് സ്കൂൾ മേധാവികളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം രചനകൾ സെക്രട്ടറി, വിദ്യാർത്ഥദായിനി സഭ പാലിയംതുരുത്ത്, ആനാപ്പുഴ പി.ഒ, കൊടുങ്ങല്ലൂർ, പിൻ: 680667 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |