SignIn
Kerala Kaumudi Online
Thursday, 25 April 2024 7.32 AM IST

കൊലകൊമ്പന്മാർ സമനില വലയിൽ

ucl

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ സിറ്റി,പാരീസ് എസ്.ജി,ബൊറൂഷ്യ ഡോർട്ട്മുണ്ട് ടീമുകൾക്ക് സമനില

എ.സി മിലാനെ വീഴ്ത്തി ചെൽസി, യുവന്റസിനെ അട്ടിമറിച്ച് മക്കാബി ഹൈഫ

ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ വമ്പൻ ക്ളബുകളായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും പാരീസ് എസ്.ജിയും ബൊറൂഷ്യ ഡോർട്ട്മുണ്ടും സമനിലയിൽ പിരിഞ്ഞപ്പോൾ ഇറ്റാലിയൻ ക്ളബ് എ.സി മിലാനെ കീഴടക്കി ചെൽസി രക്ഷപെട്ടു.മറ്റൊ

രു ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ ഇസ്രയേലി ക്ളബ് മക്കാബി ഹൈഫ അട്ടിമറിച്ചു.

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ യുക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കാണ് 1-1ന് സമനിലയിൽ തളച്ചത്. കഴിഞ്ഞ വാരം നടന്ന മത്സരത്തിൽ ഷാക്തറിനെ 2-1ന് തോൽപ്പിച്ചിരുന്ന റയലിന് എവേ മത്സരത്തിൽ ആ മികവ് പുലർത്താനായില്ല. ഗോൾരഹിതമായ ആദ്യ പകുതിക്ക്ശേഷം രണ്ടാം പകുതിയുടെ അവസാനമിനിട്ടിൽ ഒലക്സാണ്ടർ സുബ്ക്കോവിന്റെ തകർപ്പൻ ഹെഡറിലൂടെ മുന്നിലെത്തിയ ഷാക്തറിനെ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് അന്റോണിയോ റൂഡിഗറിന്റെ ഗോളിലൂടെയാണ് റയൽ സമനിലയിൽ പിടിച്ചത്. റയലിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും സുബ്ക്കോവ് ഗോളടിച്ചിരുന്നു.

കളി സമനിലയായെങ്കിലും ഗ്രൂപ്പ് എഫിൽ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ രാത്രി സ്കോട്ടിഷ് ക്ളബ് കെൽറ്റിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച സാൽസ്ബർഗാണ് ആറുപോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. ഷാക്തറിന് അഞ്ചുപോയിന്റും കെൽറ്റിക്കിന് ഒരു പോയിന്റുമാണുള്ളത്.

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഡാനിഷ് ക്ളബ് എഫ്.സി കോബൻഹാവൻ ഗോൾരഹിത സമനിലയിലാണ് തളച്ചത്. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് ജയിക്കാൻ കഴിയാതിരുന്ന ആദ്യ മത്സരമായിരുന്നു ഇത്. ആദ്യ പകുതിയിൽ ഒരു പെനാൽറ്റി പാഴാക്കിയതും ചുവപ്പുകാർഡിലൂടെ ഒരാളെ നഷ്ടമായതുമാണ് സിറ്റിക്ക് തിരിച്ചടിയായത്. 24-ാം മിനിട്ടിൽ ഒരു ഹാൻഡ്ബാൾ ഫൗളിന് ലഭിച്ച പെനാൽറ്റിയാണ് റിയാദ് മഹ്റേസ് ഗോളിയുടെ കയ്യിലേക്ക് അടിച്ചുകൊടുത്തത്. 30-ാം മിനിട്ടിൽ സെർജിയോ ഗോമസാണ് റെഡ് കാർഡ് കണ്ടത്.

സമനിലയിലയിലും സിറ്റി ഗ്രൂപ്പ് ജിയിൽ നാലുമത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. സ്പാനിഷ് ക്ളബ് സെവിയ്യയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടാണ് ഏഴുപോയിന്റുമായി രണ്ടാം സ്ഥാനത്ത്. മൂന്നാമതുള്ള സെവിയ്യയ്ക്കും നാലാമതുള്ള കോബൻഹാവനും രണ്ട് പോയിന്റ് വീതമാണുള്ളത്.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 1-1നാണ് പാരീസ് എസ്.ജി പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയുമായി സമനിലയിൽ പിരിഞ്ഞത്. പെനാൽറ്റികളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. 39-ാം മിനിട്ടിൽ കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ പി.എസ്.ജിയെ മുന്നിലെത്തിച്ചപ്പോൾ 62-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി യാവോ മരിയോ ബെൻഫിക്കയെ സമനിലയിലെത്തിച്ചു. നാലുമത്സരങ്ങളിൽ നിന്ന് എട്ടുപോയിന്റ് വീതം നേടിയ പി.എസ്.ജിയും ബെൻഫിക്കയും ഗ്രൂപ്പ് എച്ചിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. യുവന്റസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച മക്കാബി ഹൈഫ മൂന്നുപോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് പോയിന്റുള്ള യുവന്റസാണ് മൂന്നാമത്. ഈ സീസണിൽ ആദ്യമായാണ് മക്കാബി ഹൈഫ ഒരു മത്സരം ജയിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ഒൻപത് തോൽവികൾക്ക് വിരാമമിട്ട് ഇസ്രയേലി ക്ളബിനെ വിജയത്തിലേക്ക് നയിച്ചത് ആദ്യ പകുതിയിൽ അത്‌സിലി നേടിയ ഇരട്ട ഗോളുകളാണ്.

ഇറ്റാലിയൻ ക്ളബ് എ.സി മിലാനെ അവരുടെ തട്ടകത്തിൽ ചെന്നാണ് ഇരട്ടഗോളുകൾക്ക് ചെൽസി കീഴടക്കിയത്. 18-ാം മിനിട്ടിൽ ഫിക്കായോ ടൊമാരിയെ ചുവപ്പുകാർഡിലൂടെ നഷ്ടമായ ഷോക്കിലായിരുന്ന മിലാനെ 21-ാം മിനിട്ടിൽ ജോർജീഞ്ഞോയും 34-ാം മിനിട്ടിൽ ഒൗബമയാംഗും നേടിയ ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ കീഴടക്കിയത്. കഴിഞ്ഞ മത്സരത്തിൽ 3-0ത്തിന് ചെൽസി മിലാനെ മറികടന്നിരുന്നു. ഇതോടെ നാലുകളികളിൽ നിന്ന് ഏഴുപോയിന്റുമായി ചെൽസി ഗ്രൂപ്പ് ഇയിൽ ഒന്നാമതേക്ക് എത്തി. ഡൈനാമോ സാഗ്രെബുമായി 1-1ന് സമനിലയിൽ പിരിഞ്ഞ സാൽസ് ബർഗാണ് ആറുപോയിന്റുമായി രണ്ടാം സ്ഥാനത്ത്.നാലുപോയിന്റുള്ള മിലാൻ മൂന്നാമതാണ്.

മത്സരഫലങ്ങൾ

റയൽ മാഡ്രിഡ് 1-ഷാക്തർ ഡോണെസ്ക് 1

മാഞ്ചസ്റ്റർ സിറ്റി 0- കോബൻഹാവൻ 0

പാരീസ് എസ്.ജി 1- ബെൻഫിക്ക 1

ബൊറൂഷ്യ ഡോർട്ട്മുണ്ട് 1- സെവിയ്യ 1

ഡൈനമോ സാഗ്രെബ് 1- സാൽസ്ബർഗ് 1

ചെൽസി 2- എ.സി മിലാൻ 0

ലെയ്പ്സിഗ് 2- കെൽറ്റിക് 0

മക്കാബി ഹൈഫ 2- യുവന്റസ് 0

പോയിന്റ് ടേബിൾ

ടീം,കളി,ജയം,സമനില ,തോൽവി എന്ന ക്രമത്തിൽ

ഗ്രൂപ്പ് ഇ

ചെൽസി 4-2-1-1-7

സാൽസ്ബർഗ് 4-1-3-0-6

മിലാൻ 4-1-1-2-4

ഡൈനാമോ 4-1-1-2-4

ഗ്രൂപ്പ് എഫ്

റയൽ മാഡ്രിഡ് 4-3-1-0-10

ലെയ്പ്‌സിഗ് 4-2-0-2-6

ഷാക്തർ 4-1-2-1-5

കെൽറ്റിക്ക് 4-0-1-3-1

ഗ്രൂപ്പ് ജി

മാഞ്ചസ്റ്റർ സിറ്റി 4-3-1-0-10

ഡോർട്ട്മുണ്ട് 4-2-1-1-7

സെവിയ്യ 4-0-2-2--2

കോബൻഹാവൻ 4-0-2-2--2

ഗ്രൂപ്പ് എച്ച്

പി.എസ്.ജി 4-2-2-0-8

ബെൻഫിക്ക 4-2-2-0-8

യുവന്റസ് 4-1-0-3-3

മക്കാബി ഹൈഫ 4-1-0-3-3

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, UCL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.