തൃശൂർ: 'സ്നേഹിക്കൂ കണ്ണുകളെ' എന്ന സന്ദേശം നൽകി കാഴ്ച്ചദിനത്തിന്റെ തുടർച്ചയായി രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര വിഭാഗം, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ഏകോപനത്തോടെ വിവിധ പരിപാടികൾ നടക്കും. 15 ന് രാവിലെ 10 ന് നേത്ര ചികിത്സയിലൂടെ നേത്രാരോഗ്യം വീണ്ടെടുത്തവരുടെ ഒത്തുചേരൽ മന്ത്രി കെ.രാധാകൃഷ്ണൻ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യും. 21 ന് കാട്ടകാമ്പൽ ആയുർവേദ ഡിസ്പെൻസറിയിൽ ആയുർവേദത്തണലിൽ ലോകം കാണുന്നവരുടെ കൂട്ടായ്മ നടക്കും. 18 ന് കേരളത്തിലെ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ നേത്ര വിഭാഗങ്ങളെയും ശക്തിപ്പെടുത്താനുള്ള മാർഗം ചർച്ച ചെയ്യാനും തൃശൂർ മോഡൽ പരിചയപ്പെടുത്താനുമുള്ള ശില്പപശാലയുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |