SignIn
Kerala Kaumudi Online
Friday, 19 April 2024 10.14 PM IST

ലോക കാഴ്ച ദിനം: താലൂക്ക് ആശുപത്രിയ്ക്ക് പുതിയ നേത്ര പരിശോധനാ ഉപകരണങ്ങൾ 

t
ലോക കാഴ്ച ദിനത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങ്

തൃപ്പൂണിത്തുറ: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ബന്ധിച്ച് കാഴ്ച ദിനാചരണവും നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ നേത്രപരിശോധനാ ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സി. സുമയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് ഉദ്ഘാനം നിർവഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി ലോക കാഴ്ചദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ സെക്രട്ടറി അഭിലാഷ് എച്ച്, ഡോ. വി.എം. വിജയകുമാരി, എ.കെ. സുനിൽ കുമാർ, രേണുക സി.സി, പി.എസ്. ബിൻസി മോൾ, ജീജാ പി. സദാശിവൻ, സൻജു മോഹൻ എന്നിവർ സംസാരിച്ചു. ആർ.എം.ഒ ഡോ. അനിൽ കെ. ശിവദാസ് സ്വാഗതവും പി.ആർ.ഒ. കെ. മായ നന്ദി​യും പറഞ്ഞു. വേറിട്ട കാഴ്ചകൾ എന്ന വിഷയത്തെ ആസ്പദമാക്കി മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.