കോഴിക്കോട്: തോടയം കഥകളി യോഗം 33ാം വാർഷികവും ദേശീയ കഥകളി ദിനാചരണവും അവാർഡ് ദാനവും 16 ന് തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരപ്പൻ ഹാളിൽ നടക്കും. രാവിലെ 10.30 ന് പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കലാമണ്ഡലം കേശവദേവ്, കലാമണ്ഡലം സുബ്രഹ്മണ്യൻ, കലാമണ്ഡലം രവികുമാർ, കോട്ടക്കൽ പ്രസാദ്, നെടുമ്പള്ളി റാംമോഹൻ എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 2.30 ന് കഥകളി പദക്കച്ചേരി നടക്കും. വൈകീട്ട് 4.30 ന് ഡോക്യുമെന്ററി പ്രദർശനവും തുടർന്ന് കഥകളിയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ പി.കെ.കൃഷ്ണനുണ്ണിരാജ, സുരേഷ് പാഴൂർ, ശ്രീജിത്ത് മേനോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |