SignIn
Kerala Kaumudi Online
Friday, 29 March 2024 1.00 PM IST

കാൻസർ മരുന്ന് വിപണിയിൽ കുതിപ്പിന് കെ.എസ്.ഡി.പി

s
കെ.എസ്.ഡി.പി


ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം അടുത്ത വർഷം

ആലപ്പുഴ: കലവൂർ കെ.എസ്.ഡി.പിയിൽ കാൻസർ മരുന്ന് നിർമ്മാണത്തിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം അടുത്ത വർഷം ആദ്യം നടന്നേക്കും. ഇതോടെ സംസ്ഥാനത്തെ കാൻസർ രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനാവും.

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 160 കോടി രൂപയുടെ പദ്ധതിയാണിത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 68 കോടി ലഭിച്ചു. സഹകരണ വകുപ്പ് വിട്ടുനൽകിയ 6.38 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാൻസർ മരുന്ന് നിർമ്മാണത്തിൽ കെ.എസ്.ഡി.പിക്ക് സുപ്രധാന റോൾ വഹിക്കാനാവും. 150 കോടിയുടെ കരട് പദ്ധതിയാണ് ആദ്യം കെ.എസ്.ഡി.പി തയ്യാറാക്കിയത്. വിശദമായ ചർച്ചയിൽ വിപുലീകരിക്കുകയായിരുന്നു. ഓങ്കോളജി ഫാർമ പാർക്ക് പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ കുറഞ്ഞ നിരക്കിൽ കാൻസർ രോഗികൾക്ക് മരുന്നെത്തിക്കാൻ കഴിയും.

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുൾപ്പെടെയുള്ള 14 ഇനം മരുന്നുകൾ കെ.എസ്.ഡി.പിയുടെ വിപുലീകരണത്തിന്റെ ഭാഗമായി അധികമായി ഉത്പാദിപ്പിച്ചു തുടങ്ങി. അവയവമാറ്റ ശസ്ത്രകിയ നടത്തിയ ഭൂരിഭാഗംപേരും ജീവിതകാലം കഴിക്കേണ്ട 11 ഇനം മരുന്നുകളിൽ ഒൻപതെണ്ണവും കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്.

# പദ്ധതി യാഥാർത്ഥ്യമായാൽ

* 300എം.ജി ഡോസേജുള്ള 60 ദശലക്ഷം ടാബ് ലറ്റ്

* 350 എം.ജി ഡോസേജുള്ള 45 ദശലക്ഷം ക്യാപ്‌സൂളുകൾ

* 5 എം.എൽ മുതലുള്ള 0.9 ദശലക്ഷം യൂണിറ്റ് ഇൻജക്ഷൻ മരുന്നുകൾ

# വിലക്കുറവും വിശ്വാസ്യതയും


1. ഇൻജക്ഷൻ പ്ലാന്റിനായി ജർമ്മൻ യന്ത്രം സ്ഥാപിക്കൽ അന്തിമഘട്ടത്തിൽ

2. ഉപയോഗിക്കുന്നത് പൂർണ അണുവിമുക്ത സാങ്കേതിക വിദ്യ

3. ഐ.എസ്.ഒ ക്ലാസ് 5 സുരക്ഷയും കൃത്യതയും

4. പ്രവർത്തനം മുഴുവനായും ഓട്ടോമാറ്റിക്

5. കസ്റ്റംസ് ഡ്യൂട്ടിയടക്കം മെഷിനറികളുടെ വില 18 കോടി

7. ശേഷി മണിക്കൂറിൽ ശരാശരി 2000 കുപ്പി മരുന്ന്

ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമ്മാണത്തിനായി 160 കോടിയുടെ അന്തിമ പദ്ധതി തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെണ്ടർ നടത്തി അടുത്ത വർഷം ആദ്യം നിർമ്മാണ പ്രവർത്തനം ആരംഭിക്കും

സി.ബി.ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.