കൂത്തുപറമ്പ്:കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് സംഘം കൊയ്യാറ്റിൽ നടത്തിയ പരിശോധനയിൽ 5കിലോ കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാരിപ്പറമ്പ് കൊയ്യാറ്റിലെ നടുകണ്ടിയിൽ കെ ഷിജു,ചാലിൽപറമ്പിൽ എൻ ബൈജു, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കൊയ്യാറ്റിൽ ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് പാചകം ചെയ്യാൻ പാകത്തിലാക്കിയ ഇറച്ചി പിടികൂടിയത്. വാഹനമിടിച്ച് ചത്ത പന്നിയെ പാചകംചെയ്യുവാനായി കഷണങ്ങൾ ആക്കുകയായിരുന്നു സംഘം. കൊട്ടിയൂർ റേഞ്ച് തൊലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.സി അനീഷിന്റെ നേതൃത്വത്തിൽ ബി.എഫ്.ഒമാരായ ജിതിൻ,എം.സയന, സിജേഷ് എന്നിവരായിരുന്നു പരിശോധന നടത്തിയ വനംവകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |