ചേർത്തല : ലയൺസ് ക്ലബ്ബ് ഒഫ് മുഹമ്മയുടെ നേതൃത്വത്തിൽ മുഹമ്മ കെ.പി.എം.യു.പി സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെ.റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.ടി.സജി പച്ചക്കറിത്തൈകൾ മുഹമ്മ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ചന്ദ്രയ്ക്ക് കൈമാറി. സ്കൂൾ കായികമേളയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ലയൺസ് ക്ലബ്ബ് ഒഫ് മുഹമ്മ വൈസ് പ്രസിഡന്റ് എസ്.നവാസ്, സെക്രട്ടറി വി.കെ.പുഷ്പരാജ്, ട്രഷറർ കെ.ആർ.പ്രദീപ്, മുഹമ്മ കൃഷി ഓഫീസർ കൃഷ്ണ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |