കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റോട്ടറി നേഷൻ ബിൽഡർ അവാർഡ് പുല്ലൂർ ഇരിയ ഗവ.ഹൈസ്കൂൾ അദ്ധ്യാപകൻ ടി.രാജേഷ്കുമാറിന് നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ആർ.സേതുശിവശങ്കർ സമ്മാനിച്ചു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് കെ.കെ.സെവിച്ചൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജയപ്രകാശ് പി.ഉപാദ്ധ്യ വിശിഷ്ടാതിഥിയായി. ക്ലബ് മുഖപത്രം റോട്ടറി അസിസ്റ്റന്റ് ഗവർണർ എച്ച്.ഗജാനൻ കാമത്ത്, സിന്ധു സേതുവിന് കൈമാറി പ്രകാശനം ചെയ്തു. സന്ദീപ്ജോസിനെ ചടങ്ങിൽ ആദരിച്ചു. ക്ലബ് സെക്രട്ടറി പ്രവീൺ ആർ.ഷേണായ്, എം.കെ.വിനോദ്കുമാർ, ബി.ഗിരിഷ് നായക്, വി.വി.ഹരീഷ്, അഡ്വ.എ രാധാകൃഷ്ണൻ, ഡോ.കെ.യു.രാഘവേന്ദ്ര പ്രസാദ്, എം.എസ്.പ്രദീപ്, എം. അരുൺ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് റോട്ടറിയുടെ നേഷൻ ബിൽഡർ അവാർഡ് ടി.രാജേഷ്കുമാറിന് നിയുക്ത റോട്ടറി ഗവർണർ ഡോ. ആർ.സേതുശിവശങ്കർ സമ്മാനിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |