കുന്ദമംഗലം: അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് കുന്ദമംഗലം പൊലീസ് 35 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. കുന്ദമംഗലം പെരിങ്ങൊളം റോഡിൽ ഇന്നലെ രാവിലെയാണ് സംഭവം. രണ്ട് സ്ക്കൂട്ടറുകൾ തമ്മിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ സ്ക്കൂട്ടർ യാത്രക്കാരനായ വട്ടോളി സ്വദേശി ഫിജിൽ സലീം (24) ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചതാണ് നാട്ടുകാരിൽ സംശയം ഉണ്ടാക്കിയത്. കുന്ദമംഗലം പൊലീസെത്തി സ്കൂട്ടർ പരിശോധിച്ചപ്പോൾ സ്കൂട്ടറിൽ നിന്ന് 35 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടെടുത്തു. എസ്.ഐ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുക പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |