SignIn
Kerala Kaumudi Online
Saturday, 20 April 2024 9.28 PM IST

നരബലി സമാനതകളില്ലാത്ത ക്രൂരകൃത്യമെന്ന് കോടതി

court

 പ്രതികൾ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി സമാനതകളില്ലാത്ത ക്രൂരകൃത്യമാണെന്നും സമൂഹമന:സാക്ഷിയെ ഞെട്ടിച്ച ഇത്തരമൊരു സംഭവം അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ലെന്നും കോടതി. പ്രതികളായ പെരുമ്പാവൂർ അല്ലപ്ര വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), പത്തനംതിട്ട ഇലന്തൂർ കാരംവേലി കടകംപള്ളിൽ വീട്ടിൽ ഭഗവൽ സിംഗ് (68), ഭാര്യ ലൈല (59) എന്നിവരെ ചോദ്യം ചെയ്യാൻ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് ഇതു പറഞ്ഞത്.

ഇവരെ ഒക്ടോബർ 24 നു വൈകിട്ട് അഞ്ചുമണിക്ക് ഹാജരാക്കണം. ഫേസ്ബുക്ക്, മൊബൈൽ, യൂട്യൂബ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ വിചിത്രമായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇത് സമൂഹത്തെ പിന്നോട്ടടിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ അക്കമിട്ട് അവതരിപ്പിച്ച 20 വസ്തുതകൾ അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വിലയിരുത്തി.

ആഭിചാര കർമ്മങ്ങൾക്കു വേണ്ടി സമാഹരിച്ച തുകയും നരബലി നടത്താൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗികവൈകൃതമുള്ള ഒന്നാം പ്രതിയുടെ നേതൃത്വത്തിലുള്ള ആഭിചാരങ്ങളിൽ കൂടുതൽ ഇരകളുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവം പുറത്തുവന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും വ്യക്തമാക്കി.

പൊലീസ് കസ്റ്റഡിയിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ പാടില്ലെന്നും മൂന്നു ദിവസം കൂടുമ്പോൾ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

പൊലീസ് നിർബന്ധിച്ചെന്ന് പ്രതിഭാഗം
കൂടുതൽ ദിവസം കസ്റ്റഡി അനുവദിക്കുന്നത് പ്രതികളിൽ സമ്മർദ്ദം ചെലുത്തി കുറ്റം സമ്മതിപ്പിക്കാനിടയാക്കുമെന്നും ഇവരെ സമൂഹത്തിൽ പ്രദർശിപ്പിക്കാനാണെന്നും പ്രതികളുടെ അഭിഭാഷകൻ അഡ്വ. ആളൂർ വാദിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്തതിനാൽ കൂടുതൽ ദിവസം കസ്റ്റഡി നൽകേണ്ടതില്ല. നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും മൊഴി നൽകാൻ പൊലീസ് പ്രതികളെ നിർബന്ധിച്ചു. ഇവരെ മാപ്പുസാക്ഷികളാക്കാമെന്ന് വാഗ്‌ദാനം ചെയ്തു. സംഭവം നടന്നത് കടവന്ത്ര സ്റ്റേഷൻ പരിധിയിലല്ലാത്തതിനാൽ കോടതി മാറണം. കൂടുതൽ ദിവസം കസ്റ്റഡി അനുവദിച്ചാൽ എല്ലാ ദിവസവും ഇവരെ കാണാൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതിക്കു മേൽ അഭിഭാഷകൻ വ്യവസ്ഥകൾ വയ്ക്കേണ്ടെന്ന് പറഞ്ഞ് ഇതിനെ മജിസ്ട്രേട്ട് എൽദോസ് മാത്യു വിമർശിച്ചു.

ന​ര​ബ​ലി​:​ ​അ​ന്വേ​ഷി​ക്കേ​ണ്ട​ 20​ ​വ​സ്തു​ത​കൾ

പൊ​ലീ​സ് ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ത്

1.​ ​ന​ര​ബ​ലി​ക്കു​ ​പി​ന്നി​ൽ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​ഉ​ദ്ദേ​ശ്യ​മു​ണ്ടോ?
2.​ ​ഇ​ര​ക​ളു​ടെ​ ​ആ​ഭ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​ക​ണ്ടെ​ത്ത​ണം
3.​ ​കൂ​ടു​ത​ൽ​ ​ഇ​ര​ക​ളു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം
4.​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ബൈ​ലു​ക​ൾ​ ​പ​രി​ശോ​ധി​ക്ക​ണം
5.​ ​ഇ​തു​വ​രെ​യു​ള്ള​ ​തെ​ളി​വു​ക​ൾ​ ​സ്ഥി​രീ​ക​രി​ക്ക​ണം
6.​ ​എ​റ​ണാ​കു​ളം,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ൽ​ ​തെ​ളി​വെ​ടു​ക്ക​ണം
7.​ ​പ്ര​തി​ക​ളെ​ ​ഒ​ന്നി​ച്ചി​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്യ​ണം
8.​ ​ഷാ​ഫി​യു​ടെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​വ​ഴി​യു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​പ​രി​ശോ​ധി​ക്ക​ണം
9.​ ​ഫോ​റ​ൻ​സി​ക് ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ണം
10.​ ​ല​ഭ്യ​മാ​യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം​ ​വേ​ണം
11.​ ​കോ​ട്ട​യം,​ ​മ​ല​യാ​റ്റൂ​ർ,​ ​എ​റ​ണാ​കു​ളം​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം
12.​ ​കൂ​ടു​ത​ൽ​ ​ആ​യു​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്ത​ണം
13.​ ​പ്ര​തി​ക​ളു​ടെ​ ​മു​ൻ​കാ​ല​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്ക​ണം
14.​ ​ഷാ​ഫി​ ​കു​റ​ച്ചു​ ​പേ​രെ​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​എ​ത്തി​ച്ച​തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം
15.​ ​ഷാ​ഫി​യു​ടെ​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​സൈ​ബ​ർ​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ​രി​ശോ​ധി​ക്ക​ണം
16.​ ​ഭ​ഗ​വ​ൽ​സിം​ഗി​ന്റെ​ ​ക്ളാ​സു​ക​ൾ,​ ​ഇ​യാ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല​ ​തു​ട​ങ്ങി​യ​വ​ ​അ​ന്വേ​ഷി​ക്ക​ണം
17.​ ​ആ​യു​ധ​ങ്ങ​ൾ​ ​വാ​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം
18.​ ​ഇ​ത്ത​രം​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ്ര​തി​ക​ൾ​ ​വാ​യി​ച്ച​ ​ബു​ക്കു​ക​ളു​ടെ​ ​ഉ​ട​മ​ക​ളെ​ ​ക​ണ്ടെ​ത്ത​ണം
19.​ ​ഭ​ഗ​വ​ൽ​സിം​ഗി​ന്റെ​ ​വീ​ട്ടി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ക​ണ്ടെ​ത്ത​ണം
20.​ ​ഭ​ഗ​വ​ൽ​സിം​ഗി​ന്റെ​ ​വീ​ട്ടി​ൽ​ ​ത​ങ്ങി​യ​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്ക​ണം

ന​ര​ബ​ലി​:​ ​മൃ​ത​ദേ​ഹ​ ​ഭാ​ഗ​ങ്ങൾ
സ്ത്രീ​ക​ളു​ടേ​തെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു

കോ​ട്ട​യം​:​ ​ന​ര​ബ​ലി​ക്കേ​സി​ൽ​ ​ഇ​ല​ന്തൂ​രി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി​യ​ ​ര​ണ്ട് ​മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളു​ടേ​യും​ ​പോ​സ്റ്റ്മോ​ർ​ട്ടം​ ​പൂ​ർ​ത്തി​യാ​യി.​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​സ്ത്രീ​ക​ളു​ടേ​താ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ​ത്മ​ത്തി​ന്റെ​യും​ ​റോ​സ്‌​ലി​ന്റേ​തു​മാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​വ​ര​ണം.
അ​തി​സ​ങ്കീ​ർ​ണ​മാ​യ​ ​പോ​സ്റ്റ്മോ​ർ​ട്ടം​ ​ന​ട​പ​ടി​ക​ൾ​ ​നാ​ലം​ഗ​ ​ഫൊ​റ​ൻ​സി​ക് ​സ​ർ​ജ​ൻ​മാ​ർ​ ​ര​ണ്ട് ​ദി​വ​സ​മെ​ടു​ത്താ​ണ് ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11.30​ഓ​ടെ​ ​പു​ന​രാ​രം​ഭി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​വൈ​കി​ട്ട് 6.30​ന് ​അ​വ​സാ​നി​ച്ചു.​ ​പ​ത്മ​ത്തി​ന്റേ​തെ​ന്ന് ​ക​രു​തു​ന്ന​ ​ര​ണ്ടാ​ഴ്ച​ ​പ​ഴ​ക്ക​മു​ള്ള​ 56​ ​ക​ഷ്ണ​ങ്ങ​ളാ​ക്കി​യ​ ​അ​വ​ശി​ഷ്ട​ങ്ങ​ളും​ ​റോ​സ്ലി​ന്റേ​തെ​ന്ന് ​ക​രു​തു​ന്ന​ ​അ​ഞ്ചു​ ​ക​ഷ്ണം​ ​എ​ല്ലു​ക​ളു​മാ​ണ് ​ര​ണ്ട് ​ടേ​ബി​ളു​ക​ളി​ലാ​യി​ ​പ​രി​ശോ​ധി​ച്ച​ത്.​ ​ര​ണ്ട് ​ശ​രീ​ര​ ​ഭാ​ഗ​ങ്ങ​ളും​ ​ഇ​രു​വ​ർ​ക്കും​ ​സ​മാ​ന​മാ​യ​ ​പ്രാ​യ​മാ​ണ് ​ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.
ഫൊ​റ​ൻ​സി​ക് ​വി​ഭാ​ഗം​ ​സാ​ങ്കേ​തി​ക​ ​ന​ട​പ​ടി​ക​ളെ​ല്ലാം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഡി.​എ​ൻ.​എ​ ​സാ​മ്പി​ളു​ക​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്നോ​ള​ജി​യി​ലേ​യ്ക്ക് ​അ​യ​യ്ക്കും.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​സാ​മ്പി​ളു​ക​ളും​ ​താ​ര​ത​മ്യ​ത്തി​നാ​യി​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
അ​സ്ഥി​ക​ൾ​ ​വേ​ർ​പ്പെ​ട്ടും​ ​മാം​സം​ ​ജീ​ർ​ണി​ച്ചും​ ​തു​ട​ങ്ങി​യ​താ​ണ് ​പോ​സ്റ്റ്മോ​ർ​ട്ടം​ ​അ​തീ​വ​ ​സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത്.​ ​ഓ​രോ​ ​അ​വ​ശി​ഷ്ട​വും​ ​പ​രി​ശോ​ധി​ച്ച് ​ചേ​ർ​ത്ത് ​വ​ച്ച് ​മ​നു​ഷ്യ​രൂ​പ​ത്തി​ലാ​ക്കി.​ ​ഇ​വ​യു​ടെ​ ​പ​ല​ ​കോ​ണു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ​സൂ​ക്ഷ്മ​മാ​യി​ ​പ​രി​ശോ​ധി​ച്ചാ​ണ് ​സ്ത്രീ​ക​ളു​ടേ​താ​ണെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.
അ​തേ​സ​മ​യം​ ,​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​അ​വ​യ​വം​ ​മ​റ്റാ​രു​ടേ​തെ​ങ്കി​ലു​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ൽ​ ​കേ​സ് ​വീ​ണ്ടും​ ​സ​ങ്കീ​ർ​ണ​മാ​കും.

മ​ന്ത്ര​വാ​ദി​നി​യും​ ​സ​ഹാ​യി​യും
അ​റ​സ്റ്റി​ൽ,​ ​മ​ഠം​ ​ജ​നം​ ​ത​ക​ർ​ത്തു

കോ​ന്നി​:​ ​മ​ന്ത്ര​വാ​ദ​ ​ചി​കി​ത്സ​യു​ടെ​ ​മ​റ​വി​ൽ​ ​ത​ട്ടി​പ്പു​ ​ന​ട​ത്തി​യ​ ​സ്ത്രീ​യെ​യും​ ​സ​ഹാ​യി​യെ​യും​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ല​യാ​ല​പ്പു​ഴ​ ​പൊ​തി​പ്പാ​ട് ​ല​ക്ഷം​ ​വീ​ട് ​കോ​ള​നി​യി​ൽ​ ​വാ​സ​ന്തി​മ​ഠ​ത്തി​ൽ​ ​വാ​സ​ന്തി​യും​ ​(​ശോ​ഭ​ന​ ​തി​ല​ക് ​-51​ ​),​ ​ഇ​വ​രോ​ടൊ​പ്പം​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​(​ 31​)​ ​ആ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​വ​ർ​ ​താ​മ​സി​ക്കു​ന്ന​ ​വാ​സ​ന്തി​മ​ഠം​ ​ഡി.​വൈ.​എ​ഫ്.​ഐ​ ,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ,​ ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ടി​ച്ചു​ത​ക​ർ​ത്ത​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​അ​റ​സ്റ്റ്.
ഇ​വ​ർ​ ​മ​ന്ത്ര​വാ​ദം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​മു​ന്നി​ലി​രു​ത്തി​യ​ ​കു​ട്ടി​ ​നി​ല​വി​ളി​ച്ച് ​കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ ​വീ​ഡി​യോ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ​യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ​ ​ഇ​ന്ന​ലെ​ ​ഇ​വി​ടേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തി​യ​ത്.
പ​ത്തു​വ​ർ​ഷ​മാ​യി​ ​വാ​സ​ന്തി​ ​മ​ഠം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​വീ​ടി​ന്റെ​ ​മു​റ്റ​ത്ത് ​ശ്രീ​കോ​വി​ലും​ ​മ​ണ്ഡ​പ​വും​ ​പൂ​ജാ​ ​സാ​ധ​ന​ങ്ങ​ളു​മു​ണ്ട്.​ ​രാ​ത്രി​യി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ളെ​ ​എ​ത്തി​ച്ചാ​ണ് ​മ​ന്ത്ര​വാ​ദ​മെ​ന്ന് ​സ​മീ​പ​വാ​സി​ക​ൾ​ ​പ​റ​ഞ്ഞു.​ ​ചോ​ദ്യം​ചെ​യ്യു​ന്ന​വ​രെ​ ​വാ​സ​ന്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തും.​ ​അ​വ​രു​ടെ​ ​വീ​ടി​നു​ ​മു​ൻ​പി​ൽ​ ​എ​ള്ളും​ ​പൂ​വും​ ​ഇ​ട്ട​ ​ശേ​ഷം​ ​നാ​ല്പ​ത്തൊ​ന്നാം​ ​ദി​വ​സം​ ​മ​രി​ച്ചു​ ​പോ​കു​മെ​ന്ന് ​പ​റ​യു​മാ​യി​രു​ന്നു.​ ​പ​ല​രെ​യും​ ​ഗു​ണ്ട​ക​ളെ​ ​ഉ​പ​യോ​ഗി​ച്ചും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​നാ​ട്ടു​കാ​ർ​ ​മ​ല​യാ​ല​പ്പു​ഴ​ ​പൊ​ലീ​സി​ൽ​ ​പ​ല​ത​വ​ണ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന​ ​പൊ​ലീ​സു​കാ​രെ​ ​ഇ​വ​ർ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞി​രു​ന്നു.​ ​രാ​ത്രി​യി​ൽ​ ​ഇ​വി​ടെ​ ​നി​ന്ന് ​അ​ല​ർ​ച്ച​യും​ ​നി​ല​വി​ളി​യും​ ​കേ​ൾ​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​ഭ​ർ​ത്താ​വെ​ന്ന​ ​പേ​രി​ൽ​ ​പ​ല​രും​ ​ഇ​വ​രോ​ടൊ​പ്പം​ ​താ​മ​സി​ച്ചി​രു​ന്ന​താ​യും​ ​പ​റ​യ​പ്പെ​ടു​ന്നു.​ ​ദൂ​ര​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​ചി​കി​ത്സ​ ​തേ​ടി​ ​എ​ത്തി​യി​രു​ന്ന​ത്.​ ​ഫേ​സ്ബു​ക്കി​ലാ​ണ് ​വാ​സ​ന്തി​ ​മ​ഠ​ത്തി​നു​ ​പ്ര​ചാ​രം​ ​ന​ൽ​കി​വ​ന്ന​ത്.

മ​നു​ഷ്യ​മാം​സം​ ​ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന്
ഭ​ഗ​വ​ൽ​ ​സിം​ഗും​ ​ലൈ​ല​യും

കൊ​ച്ചി​:​ ​ഇ​ല​ന്തൂ​രി​ൽ​ ​ന​ര​ബ​ലി​ക്ക് ​ഇ​ര​യാ​ക്കി​യ​ ​സ്ത്രീ​ക​ളു​ടെ​ ​ശ​രീ​ര​ ​ഭാ​ഗ​ങ്ങ​ൾ​ ​ഭ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് ​കേ​സി​ലെ​ ​ര​ണ്ടും​ ​മൂ​ന്നും​ ​പ്ര​തി​ക​ളാ​യ​ ​ഭ​ഗ​വ​ൽ​ ​സിം​ഗും​ ​ഭാ​ര്യ​യും​ ​ലൈ​ല​യും.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു​ള്ള​ ​ഇ​വ​രു​ടെ​ ​പ്ര​തി​ക​ര​ണം.​ ​എ​ന്നാ​ൽ​ ​ഇ​തേ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ളോ​ട് ​മു​ഖ്യ​പ്ര​തി​ ​ഷാ​ഫി​ ​മൗ​നം​ ​പാ​ലി​ച്ചു.
ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു​ ​മൂ​വ​രെ​യും​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​റ​ണാ​കു​ളം​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.​ ​ഭ​ർ​ത്താ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ആ​ലോ​ചി​ച്ചി​രു​ന്നോ​യെ​ന്ന​ ​ചോ​ദ്യ​ത്തോ​ട് ​ലൈ​ല​ ​പ്ര​തി​ക​രി​ച്ചി​ല്ല.​ ​ഷാ​ഫി​ ​മാ​ത്ര​മാ​ണോ​ ​ഇ​തി​ന് ​പി​ന്നി​ലെ​ന്ന​ ​ചോ​ദ്യ​ത്തി​നും​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ല.​ ​ന​ര​ബ​ലി​ക്ക് ​ശേ​ഷം​ ​സ്ത്രീ​ക​ളു​ടെ​ ​സ്വ​കാ​ര്യ​ ​ഭാ​ഗ​ങ്ങ​ൾ​ ​പാ​കം​ ​ചെ​യ്തു​ ​ക​ഴി​ച്ചെ​ന്നാ​ണ് ​പൊ​ലീ​സി​ന് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​മൊ​ഴി.​ ​മാം​സം​ ​പാ​കം​ ​ചെ​യ്ത​ ​പാ​ത്ര​വും​ ​മ​റ്റും​ ​ക​ണ്ടെ​ത്തി​ ​ഇ​ത് ​ശാ​സ്ത്രീ​യ​മാ​യി​ ​തെ​ളി​യി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​പൊ​ലീ​സ്.

പ​ത്ത​നം​തി​ട്ട​യി​ൽ​ ​കാ​ണാ​തായ
11​സ്ത്രീ​ക​ളെ​പ്പ​റ്റി​ ​പു​ന​ര​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട​:​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് 2017​മു​ത​ൽ​ ​കാ​ണാ​താ​യ​ 10​ ​സ്ത്രീ​ക​ളെ​പ്പ​റ്റി​ ​അ​ന്വേ​ഷ​ണം​ ​പു​ന​രാ​രം​ഭി​ക്കു​ന്നു.​ ​പ​ദ്മ​യെ​യും​ ​റോ​സ്‌​ലി​​​നെ​യും​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​​​ലെ​ ​പ്ര​ധാ​ന​ ​പ്ര​തി​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​ ​വേ​റെ​യും​ ​സ്ത്രീ​ക​ളെ​ ​ന​ര​ബ​ലി​ക്ക് ​ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന​ ​സം​ശ​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.​ 24​മു​ത​ൽ​ 85​ ​വ​യ​സു​ ​വ​രെ​യു​ള്ള​ ​സ്ത്രീ​ക​ളെ​യാ​ണ് ​ഈ​ ​കാ​ല​യ​ള​വി​​​ൽ​ ​കാ​ണാ​താ​യ​ത്.
പ​രാ​തി​ ​ല​ഭി​ച്ചി​ട്ടും​ ​ഇ​വ​രെ​പ്പ​റ്റി​ ​കാ​ര്യ​മാ​യി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നി​രു​ന്നി​ല്ല.​ ​ന​ര​ബ​ലി​ ​കേ​സി​ലെ​ ​പ്ര​തി​ ​ഷാ​ഫി​ 2019​ ​മു​ത​ലാ​ണ് ​ഇ​ല​ന്തൂ​രി​ൽ​ ​ഭ​ഗ​വ​ൽ​ ​സിം​ഗു​മാ​യി​ ​ബ​ന്ധം​ ​സ്ഥാ​പി​ച്ച​ത്.​ ​അ​തി​നു​ ​മു​മ്പും​ ​ഷാ​ഫി​ ​സ്ത്രീ​ക​ളെ​ ​ക്രൂ​ര​മാ​യി​ ​പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ ​തു​ട​ർ​ന്നാ​ണ് ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​തി​രോ​ധാ​ന​ ​കേ​സു​ക​ൾ​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.
എ​സ്.​എ​ച്ച്.​ഒ​മാ​ർ​ക്കാ​ണ് ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.​ ​അ​നാ​ഥാ​ല​യ​ങ്ങ​ൾ,​ ​വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ,​ ​മ​ഠ​ങ്ങ​ൾ,​ ​മാ​ന​സി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്രാ​ഥ​മി​ക​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും.​ ​കാ​ണാ​താ​യ​വ​രു​ടെ​ ​പേ​രി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ,​ ​സിം​ ​കാ​ർ​ഡു​ക​ൾ,​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​എ​ന്നി​വ​ ​വ​ഴി​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ന്നി​ട്ടു​ണ്ടോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കും.

കാ​ണാ​താ​യ​വർ

പ​ന്ത​ളം​ ​-​ ​റ​സീ​ന​ ​(85)
പ​ത്ത​നം​തി​ട്ട​ ​-​ ​ര​ത്ന​മ്മ​ ​(52)
ആ​റ​ൻ​മു​ള​ ​-​ ​ക്രി​സ്റ്റീ​നാ​ൽ​ ​(26​-​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​),​രാ​ജ​മ്മ​(60)
സ​ര​സ​മ്മ​ ​(68)
മ​ല​യാ​ല​പ്പു​ഴ​ ​-​ ​ശ്രീ​കു​മാ​രി​ ​(50)
ഏ​നാ​ത്ത് ​-​ ​സു​മ​തി​യ​മ്മ​ ​(70)
തി​രു​വ​ല്ല​ ​-​ ​ത​ങ്ക​മ്മ​ ​മാ​ധ​വ​ൻ​ ​(75)
റാ​ന്നി​ ​-​ ​രാ​ജ​മ്മ​ ​(68​),​ ​സു​കു​മാ​രി​ ​(68)
കോ​ന്നി​ ​-​ ​സു​നി​ത​ ​(24)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ILANTHOOR IN COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.