SignIn
Kerala Kaumudi Online
Friday, 29 March 2024 4.21 AM IST

നരബലി നവോത്ഥാന കേരളത്തിന് നാണക്കേട്: വെള്ളാപ്പള്ളി

vellapally

ചേർത്തല : ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് നാണക്കേടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തലയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ കാണാതായെന്ന പരാതി സംബന്ധിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് തുടക്കം മുതൽ വീഴ്ചയുണ്ടായി. ക്രിമിനൽ സ്വഭാവമുള്ളവരെപ്പറ്റിയുള്ള അന്വേഷണത്തിലും അലംഭാവം കാട്ടി. കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് ജാഗ്രത കാട്ടണം. ശ്രീനാരായണഗുരു കടലിലെറിഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരികയാണ്. പണം ലക്ഷ്യമാക്കി ആത്മീയതയെ ചൂഷണം ചെയ്യാനെത്തുന്നവരെ തിരിച്ചറിയണം. ആട്, കോഴി ബലി കഴിഞ്ഞ് നരബലിയിൽ വരെയെത്തിയ സാഹചര്യത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.