തിരുവനന്തപുരം: കളരിപ്പയറ്റും മോഹിനിയാട്ടവും സമന്വയിപ്പിച്ച് സാമൂഹികപ്രസക്തമായ കഥ പറയുന്ന 'ഒറ്റ – നിലനില്പിന്റെ പ്രതിരോധം' എന്ന നൃത്താവിഷ്കാരം ഇന്ന് അരങ്ങേറും. കോവളം ക്രാഫ്റ്റ് വില്ലേജിലെ നൃത്തോത്സവത്തിൽ വൈകിട്ട് 7നാണ് അരങ്ങേറ്റം. കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെയും കൊച്ചിയിലെ തുടിപ്പ് ഡാൻസ് ഫൗണ്ടേഷന്റെയും സംയുക്തസംരംഭമാണ് 'ഒറ്റ'. മഹാഭാരതത്തിലെ ഘടോൽക്കചന്റെയും ഹിഡുംബിയുടെയും ഭീമന്റെയും ജീവിതാവസ്ഥകൾ 'ഒറ്റ'യിൽ ആവിഷ്കരിക്കും. പൊന്നു സഞ്ജീവ്, ദിവാകരൻ അരവിന്ദ്, അഞ്ജലി കൃഷ്ണദാസ് എന്നിവരാണ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒറ്റയുടെ രചന ഗണേശ് മലയത്തും സംഗീതനിർവഹണം വിഷ്ണു ശിവശങ്കറും നിർവഹിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |