SignIn
Kerala Kaumudi Online
Thursday, 18 April 2024 9.58 PM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ് നവം.9ന്

തിരുവനന്തപുരം: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ,കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം,കൊല്ലത്തെ പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി,പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം,പത്തനംതിട്ടയിലെ പുളിക്കീഴ് ജില്ലാപഞ്ചായത്ത് വാർഡ്,പുളിക്കീഴ്ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി,ആലപ്പുഴയിലെ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ,പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വൻമഴി വെസ്റ്റ്,കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി,മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ,പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര,തെക്ക് ഇടുക്കിയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പറം,ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം,ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താൽ,കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം,എറണാകുളത്തെ വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്,വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം,പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി,കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടംവാർഡ്,തൃശ്ശൂരിലെ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർസെന്റർ,പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളംവാർഡ്,പാലക്കാട്ടെ കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ,പുതൂർഗ്രാമപഞ്ചായത്തിലെ കോളപ്പടി മലപ്പുറത്തെ മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട് വാർഡ്,കോഴിക്കോട് ജില്ലയിലെ മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ,തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി,മണിയൂർഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്,കിഴക്കോത്ത്ഗ്രാമപഞ്ചായത്തിലെ എളേറ്റിൽവയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല വാർഡ് തുടങ്ങി സംസ്ഥാനത്തെ 29 തദ്ദേശവാർഡുകളിൽ നവംബർ 9 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

14 മുതൽ 21 വരെനാമനിർദേശ പത്രിക സമർപ്പിക്കാം.22 ന് സൂക്ഷ്മപരിശോധന, 25വരെ പിൻവലിക്കാം.വോട്ടെണ്ണൽ നവംബർ 10ന് രാവിലെ 10മുതൽ.മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.