തൃശൂർ: മോട്ടോർ വാഹന വകുപ്പിലെ ഓഫീസുകളിൽ തീർപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന അപേക്ഷകളിലും പരാതികളിലും പരിഹാരം കണ്ടെത്താനായി പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' സംഘടിപ്പിക്കുന്നു. 22ന് രാവിലെ പത്തിന് അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ നടക്കുന്ന അദാലത്ത് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
മോട്ടോർ വാഹന വകുപ്പിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് അപേക്ഷകരുമായി നേരിട്ട് സംവദിച്ച്, പരാതികളിൽ ദ്രുതഗതിയിലുള്ള നടപടികളും തീർപ്പാക്കലും നടത്തും. ഓൺലൈൻ ഇടപാടുകൾക്കുള്ള സൗകര്യവും അന്നേദിവസം ഒരുക്കും.
മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. മന്ത്രി കെ. രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, എം.എൽ.എമാർ, കൗൺസിലർ സുനിത വിനു, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോദ് ശങ്കർ എന്നിവർ പങ്കെടുക്കും.
അന്നേ ദിവസം പരിഗണിക്കേണ്ട അപേക്ഷകൾ/ പരാതികൾ 18ന് മുൻപായി അതാത് ആർ.ഇ ഓഫീസുകളിൽ സമർപ്പിക്കണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |