SignIn
Kerala Kaumudi Online
Thursday, 25 April 2024 1.05 PM IST

കാഴ്ചയുള്ളപ്പോൾ കണ്ണിന്റെ വിലയറിയണം: ഫാ.സോളമൻ കടമ്പാട്ടുപറമ്പിൽ

pressclub
പ്രസ്‌ക്ലബിൽ ഐ വിഷൻ കണ്ണാശുപത്രി നടത്തിയ സൗജന്യ നേത്രപരിശേനാ ക്യാമ്പ് ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കാഴ്ചയുള്ളപ്പോൾ കണ്ണിനെ ചെറുതായി കാണരുതെന്ന് ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ.സോളമൻ കടമ്പാട്ടുപറമ്പിൽ. തൃശൂർ പ്രസ്‌ക്ലബ്ബിന്റെയും ഐവിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രസ്‌ക്ലബ്ബിൽ മാദ്ധ്യമ പ്രവർത്തകർക്കായി നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

33ാം വയസിലാണ് കാഴ്ച നഷ്ടപ്പെട്ടത്. അതുവരെ ഒന്നും നോക്കാതെ സാധാരണ പോലെ ജീവിതം ആസ്വദിച്ചുവരികയായിരുന്നു. പക്ഷേ കാഴ്ചയുടെ പ്രാധാന്യം മനസിലാക്കാതെ വേണ്ട പരിശോധനയും ശ്രദ്ധയും നൽകാതായതോടെ ഇരുട്ടിലേക്ക് നീങ്ങി. മനസിൽ വേദനയുണ്ടെങ്കിലും ഇപ്പോൾ കാഴ്ചപരിമിതർക്കും അംഗപരിമിതർക്കുമായി ജീവിതം മാറ്റിവച്ചിരിക്കുകയാണെന്ന് ഫാ.സോളമൻ കടമ്പാട്ട് പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. ഐ വിഷൻ കണ്ണാശുപത്രിയിലെ ഡോ.പാർവതി പീതാംബരൻ, മാനേജർ സി.നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.