തൃശൂർ: ദേശീയ സഹകരണ യൂണിയന്റെ ആഹ്വാന പ്രകാരം നവംബർ 14 മുതൽ 20 വരെ നടത്തുന്ന 69-ാം അഖിലേന്ത്യാ വാരാഘോഷത്തോട് അനുബന്ധിച്ച് സഹകരണ യൂണിയൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂർ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ തൃശൂർ താലൂക്കിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി 19ന് രാവിലെ 10 മുതൽ തൃശൂർ അയ്യന്തോൾ ചുങ്കത്തുളള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പരിശീലന കോളേജിൽ (കോ - ഓപറേറ്റിവ് ട്രെയിനിംഗ് സെന്റർ) വിവിധ മത്സരങ്ങൾ നടക്കും. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലും, പ്ലസ് വൺ, പ്ലസ് ടു മുതലുള്ള വിദ്യാർത്ഥികൾക്ക് കോളേജ് തലത്തിലുമാണ് മത്സരം. 19ന് രാവിലെ 9ന് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2385668, 9605097681, 9946291268.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |