കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സ്വാതന്ത്റ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ 835 ലൈബ്രറികളിലായി 1000 ചരിത്രോത്സവങ്ങൾ നടത്തുന്നു. സ്വാതന്ത്റ്യത്തിന്റെ 75 വർഷങ്ങളിൽ നാം സഞ്ചരിച്ച വഴികൾ നേരിട്ട വെല്ലുവിളികൾ, ഇന്നത്തെ അവസ്ഥ, രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ ഭാവി, ഇന്ത്യ രൂപീകൃതമായ ചരിത്ര സംഭവങ്ങളും പശ്ചാത്തലവും അതിനെ സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ പ്രതിഭാസങ്ങൾ, പ്രതീക്ഷകൾ എന്നിവ വിലയിരുത്തുന്ന ചരിത്ര സദസുകളാണ് സംഘടിപ്പിക്കുന്നത്. ഒരു പഞ്ചായത്ത് വാർഡിൽ ഒരു സദസ് എന്ന നിലയിൽ നവംബർ 30നകം ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും ചരിത്രോത്സവം സംഘടിപ്പിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളികൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |