തെന്നിന്ത്യൻ താരം ഹൻസിക നായിക കഥാപാത്രമായി എത്തുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ഹൊർ കോമഡി ഗണത്തിൽപ്പെട്ട ചിത്രത്തിൽ മെട്രോ ഫെയിം നായകൻ സിരിഷ് ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. തലൈവാസൽ വിജയ്, മയിൽസാമി, പവൻ, ബുഗിഡഎന്നിവരാണ് മറ്റു താരങ്ങൾ.
നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായ ജി. ധനഞ്ജയനാണ് ഹൻസിക സിനിമയുടെ രചന നിർവഹിക്കുന്നത്. ബാല സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്നു. മസാല പിക്ചേഴ്സിന്റെ ആർ. കണ്ണൻ ആണ് നിർമ്മാണം.
നേത്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹൻലാൽ ബി. ഉണ്ണികൃഷ്ണൻ ചിത്രം വില്ലനിലൂടെ ഹൻസിക മലയാളത്തിലേക്ക് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |