ബേൺ: പൊതുസ്ഥലങ്ങളിൽ ബുർഖ പോലുള്ള വസ്ത്രങ്ങളുപയോഗിച്ച് മുഖം മറയ്ക്കുന്നവർക്ക് 1000 സ്വിസ് ഫ്രാങ്ക്സ് (82,200 രൂപ) പിഴ ചുമത്താൻ ആലോചിച്ച് സ്വിറ്റ്സർലൻഡ്. ഇത് സംബന്ധിച്ച കരട് പാർലമെന്റ് അംഗീകരിച്ചാലേ നിയമം പ്രാബല്യത്തിൽ വരൂ. പൊതു സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് തീരുമാനമെന്ന് സ്വിസ് സർക്കാർ പറയുന്നു.
ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങളുള്ളവർക്ക് മുഖം മറയ്ക്കുന്നതിന് ഇളവ് നൽകുന്നതും പരിഗണനയിലുണ്ട്. നയതന്ത്ര ഓഫീസുകൾ, വിമാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിരോധനം ബാധകമല്ല. കൊവിഡ് ഉൾപ്പെടെയുള്ള വൈറസുകളിൽ നിന്ന് രക്ഷനേടാനുള്ള ഫേസ്മാസ്കുകൾ നിരോധനത്തിന്റെ പരിധിയിൽ വരില്ല.
ഓസ്ട്രിയ, ഡെൻമാർക്ക്, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് പൂർണമായോ ഭാഗികമായോ നിരോധനം നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |