SignIn
Kerala Kaumudi Online
Thursday, 18 April 2024 2.34 PM IST

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ

vallikunnu
മലപ്പുറം ജില്ലാവോളിബോൾ ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ

വള്ളിക്കുന്ന്: ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സബ്‌ജൂനിയർ ഗേൾസ്, സബ്‌ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ബോയ്സ് ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ രണ്ടാംസ്ഥാനവും നേടിയാണ് പരപ്പനങ്ങാടി സബ്‌ ജില്ല മികച്ച വിജയം നേടിയത്. മുൻ കേരള വോളിബോൾ ടീം പരിശീലകനായിരുന്ന മുരളീധരൻ പാലാട്ടിന്റെ നേതൃത്വത്തിലുള്ള അപ്പോളോ റൂറൽ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് പരപ്പനങ്ങാടി ഉപജില്ലയ്ക്ക് തുണയായത്. എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ ആണ് റൂറൽ കോച്ചിംഗ് സെന്റെറിന്റെ പ്രധാന പരിശീലന കേന്ദ്രം. നേരത്തെ നടന്ന ഉപജില്ല മത്സരത്തിൽ മുഴുവൻ മത്സരങ്ങളിലും ഒന്നാംസ്ഥാനം നേടി എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ ഒന്നാംസ്ഥാനം നേടിയിരുന്നു. പരിശീലകരായ അനീഷ്, അഖിൽ, ടീം മാനേജർ ശശിധരൻ എന്നിവരുടെ കരുതലും ടീമിനെ മികച്ച വിജയത്തിലെത്തിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.